Wednesday, February 29, 2012

ഇന്ത്യന്‍ ടീം വിജയിച്ചതിനു പിന്നില്‍ ശ്രീശാന്ത്


"ഇന്ത്യന്‍ ടീം വിജയിച്ചതിനു  പിന്നില്‍ ശ്രീശാന്ത്"

വെള്ളം വേണ്ടവര്‍ക്ക് വെള്ളം കൊടുത്തും പഴം വേണ്ടവര്‍ക്ക് പഴം കൊടുത്തും എല്ലാ കളിക്കാരുടെയും പിന്നില്‍ ശ്രീ ഉണ്ടായിരുന്നു ......... ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് നിര്‍ണ്ണായക പങ്കു വഹിച്ച ശ്രീശാന്തിനു അഭിനന്ദനങ്ങള്‍

"ശ്രീശാന്തിന്റെ ഉജ്വല പ്രകടനം കൊണ്ട് മാത്രം ഇന്ത്യ ഫൈനലില്‍ എത്തി.. വെള്ളം മനുഷ്യന് ഒഴിച്ച് കൂടാനാകാത്ത വസ്തുവാണെന്ന സത്യം അടിവരയിട്ടു തെളിയിക്കുന്ന ഒരു പ്രകടനം. ഒരു പക്ഷെ ശ്രീശാന്ത് നല്‍കിയ വെള്ളം കുടിക്കാതിരുന്നെങ്കില്‍ സച്ചിന് ബാറ്റു ചെയ്യാനോ എണ്‍പത്തിയന്ച്ചു  റണ്സ് നേടുവാനോ സാധിക്കില്ലായിരുന്നു. ഒരു പക്ഷെ വെള്ളം കിട്ടാതെ "ടീം ഇന്ത്യ" കളി തന്നെ ഉപേക്ഷിചെനെ... രണ്ടു രാജ്യത്തെയും പ്രധാനമന്ത്രിമാര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു ശ്രീശാന്തിനെ പ്രോത്സാഹിപ്പിക്കുന്നത് കണ്ട്‌ രാജ്യം ഒന്നടങ്കം ആനന്ദ കണ്ണീര്‍ പൊഴിച്ചു.. ഓരോ മലയാളിയും വികാര ഭരിതമായ നിമിഷങ്ങളായിരുന്നു അത് .സ്വന്തം മുഖം ഒരു ടിവിയില്‍ പോലും വരുന്നത് ഇഷ്ടമല്ലാത്ത ശ്രീ ഇടവേളകളില്‍ മാത്രം ഗ്രൗണ്ടില്‍ പ്രത്യഷപ്പെട്ടു വെള്ളം എത്തിച്ചത് ശ്രെധേയമായി.......ഈ പ്രകടനത്തോടെ രാജ്യ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ മലയാളികളുടെ പ്രിയപ്പെട്ട ശ്രീക്ക് കഴിഞു .....

പ്രമുഖ വ്യക്തികള്‍ ശ്രീയെപ്പറ്റി പൊക്കി പൊക്കി പറഞ്ഞത് കേള്‍ക്കു ....

അച്ചു മാമ : വളരെ ......വേക്കതമായും ശക്കാതമായും പറഞ്ഞാല്‍ ...ശ്രീ ഇപ്പോഴാണ് ആണ്‍കുട്ടി ആയതു ......ഇത്രെയും നാള്‍ പണിയെടുക്കാതെ "നോക്കുകൂലി " വാങ്ങി ജീവിച്ചു നമ്മുടെ ഗോപുമോന്‍ എപ്പോള്‍ പണിയെടുത്തു ഇന്ത്യയെ ഫൈനലില്‍ എത്തിച്ചു .....ഇനി മുതല്‍ ശ്രീക്ക് നമ്മുടെ പാര്‍ട്ടിയില്‍ അന്ഗതം നല്‍കാന്‍ പി .ബി തീരുമാനിച്ച വിവരം ഏറെ ദുഖത്തോടെ അറിയിക്കട്ടെ .......

ഉമ്മന്‍ ചാണ്ടി : ഹോ...ഹ്മം ...എന്‍റെ ശ്രീ മോന്‍ ഇപ്പോഴാ ആണ്കുട്ടിയായത് ...സോണിയ ജിയും മോഹന്‍ ജിയും എഴുന്നേറ്റു നിന്ന് കയ്യടിച്ച അഭിനന്ദിച്ച ശ്രീക്ക് മൂന്നു രൂപ ഫോം നല്‍കി കോണ്‍ഗ്രസില്‍ എടുക്കുന്നതായിരിക്കും ......കോണ്‍ഗ്രസിന്‌ വേണ്ടി ഞാന്‍ ശ്രീയെ അഭിനന്ദിച്ചു പണ്ടാരമടക്കുന്നു.....

ടീം സെലക്ഷന്‍ നേതാവ് : തള്ളെ ...യെവന്‍ കഴുത പുലി തന്നെ ...ഇനി മുതല്‍ ഇന്ത്യ നാനൂറിനു മുകളില്‍ അടിക്കുന്ന കളിയെല്ലാം ഇവനെ ടീമില്‍ കളിപ്പിക്കാന്‍ വളരെ വേഷമത്തോടെ തീരുമാനിച്ചിട്ടുണ്ട്.....

ശ്രീയോട് ഒരു വാക്ക് :: ദൈവം തന്ന നല്ല കഴിവിനെ തിരിച്ചറിയുക ........മൂന്നു കോടി മലയാളികളില്‍ താങ്കള്‍ക്ക് മാത്രം ടീമില്‍ ഇടം കിട്ടിയെങ്കില്‍ അത് നല്ല രീതിയില്‍ ഉപയോഗിക്കുക...പണവും പ്രശസ്തിയും പിന്നാലെ വന്നോളും....സച്ചിനെ പോലുള്ള മഹാന്മാരുടെ കൂടെ കളിയ്ക്കാന്‍ സാധിച്ച താങ്കള്‍ അദേഹത്തില്‍ നിന്നെല്ലാം ഒത്തിരി പഠിക്കാനുണ്ട് ....തീര്‍ച്ചയും നിങ്ങള്‍ക്ക് ഉന്നതങ്ങളില്‍ എത്താനാവും ...അതിനു കുറച്ചു കൂടി പരിശ്രമിക്കുക ...ഇനിയും ഒത്തിരി ലോക കപ്പുകള്‍ വരാനുണ്ട് ....അതെല്ലാം താങ്കളുടെതാക്കി മാറ്റി അത് വഴി നമ്മുടെ രാജ്യത്തിന്റെയും മലയാളികളുടെയും മഹത്വം ലോകത്തെ അറിയിക്കാന്‍ കഴിയട്ടെ ....ക്രിക്കറ്റ്‌ ഒരു മതമാക്കി മാറ്റിയ കോടിക്കണക്കിനു ആളുകള്‍ നിന്നോടൊപ്പം ഉണ്ടാകും ....സ്വന്തം കഴിവില്‍ മാത്രം വിശ്വാസം അര്‍പ്പിക്കുക ......മലയാളികള്‍ താങ്കളെ സ്നേഹിക്കുന്നു .....അവര്‍ നിന്നില്‍ അര്‍പ്പിച്ച വിശ്വാസം നഷ്ട്ടപ്പെടുതാതെ മുന്നോട്ടു പോകുക ...വിജയം താങ്കള്‍ക്ക് ഒപ്പം മാത്രം ആയിരിക്കും .....ഞങ്ങളുടെ പ്രാര്‍ഥനകള്‍ എപ്പോഴും ഉണ്ടാകും..........

സന്തോഷ്‌ പണ്ഡിറ്റ്‌ ജി എനിക്ക് ആരാണ് ? :-


ആദ്യം വെറുപ്പായിരുന്നു ,രാത്രി... ശുഭ രാത്രി പാട്ട് കൂതറ അല്ലെങ്കിലും രംഗങ്ങള്‍ പീഡനം എന്ന് തോന്നി .

ആല്‍ബമല്ല , സിനിമയുടെ സിറ്റുവേഷന്‍ നു വേണ്ടിയുള്ള ഒരു ഗാനമാണെന്നു മനസ്സിലായപ്പോള്‍ വെറുപ്പ്‌ കുറഞ്ഞു വന്നു .

ആ നിഷ്കളങ്കത ഫോണിലൂടെയും മറ്റും പലരും മുതലെടുക്കുന്നത് കണ്ടപ്പോള്‍ സഹതാപമായി

profession നോടുള്ള dedication നും മുന്നോട്ട് തന്നെയുള്ള ഉറച്ച കാല്‍വെപ്പും കാണവേ , പ്രോത്സാഹിപ്പിക്കണം എന്ന് തോന്നി

പക്ഷെ ഏതു രംഗത്തും നായികയെ കെട്ടിപ്പിടിക്കുന്നതു കണ്ടപ്പോള്‍ ( നായിക മരിച്ചു കിടക്കുമ്പോള്‍ പോലും ) വീണ്ടും സംശയം ആയി

എങ്കിലും സംഘട്ടന രംഗങ്ങള്‍ എന്നെ കോരിത്തരിപ്പിച്ചു

ഇത് വരെ ആരെയും അങ്ങേര്‍ക്കു പ്രേമിക്കാന്‍ കിട്ടിയില്ല എന്ന് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടികളെ ക്കുറിച്ച് അഭിമാനം തോന്നി

പക്ഷെ അവസരം നഷ്ട്ടപ്പെട്ടതിനു ഭാമ വരെ ദുഖിക്കുന്നു എന്നും അറിഞ്ഞു , ( അഭിനയിച്ചവര്‍ സൗഭാഗ്യവതികള്‍ എന്തെന്നാല്‍ അവര്‍ ചെയ്തത് എന്തെന്ന് അവര്‍ അറിഞ്ഞിരുന്നില്ല )

എങ്കിലും വിമര്ശങ്ങളെ പക്വതയോടെ നേരിടുന്നത് കണ്ടപ്പോള്‍ , ഒരു വ്യക്തിത്വം ഉണ്ടെന്നു മനസ്സിലായി

മലയാളികള്‍ നെഞ്ചിലേറ്റിയ പാട്ടുകള്‍ അപ്രിയമാണെന്ന് പറയാനുള്ള ആര്‍ജ്ജവം കണ്ടപ്പോള്‍ അഭിനന്ദിക്കാന്‍ തോന്നി

സര്‍വ്വോപരി മലയാളിയുടെ അസൂയയെ , മന: ശാസ്ത്ര പരമായി കൈകാര്യം ചെയ്യുന്നത് കണ്ടപ്പോള്‍ , മന: ശാസ്ത്രത്തോട്‌ തന്നെ അസൂയ തോന്നി

സന്തോഷ്ജിയുടെ സിനിമ മലയാള സിനിമ മേഖലയിലെ നഷ്ടങ്ങള്‍ക്കും പ്രതിസന്ധി ക്കും ഒരു പരിഹാരമാകുമെന്ന് അറിഞ്ഞു .( സിനിമ മേഖല തന്നെ അപ്പാടെ പിരിച്ചു വിടും എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല )

ഇപ്പോള്‍ ഒന്ന് മാത്രം എനിക്കറിയാം ... മലയാള സിനിമയുടെ മുഖച്ഛായ മാറ്റാന്‍ നിയോഗിക്കപ്പെട്ട ഒരു അവതാര പുരുഷനാണ് സന്തോഷ്ജി ..!ആവര്‍ത്തിച്ചു വരുന്ന സ്ഥിരം സങ്കേതങ്ങള്‍ കണ്ടു മടുത്തു പോയ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ ട്രാജഡി ക്ക് ഒപ്പം കോമഡി അനുഭവവേദ്യമാക്കുന്ന ഒരു പുതിയ മുഖം ..! സ്റ്റണ്ട് സീന്‍ പോലെ ഉദ്വോഗം ജനിപ്പിക്ക്ന്ന രംഗങ്ങളില്‍ പോലും എല്ലാം മറന്നു പൊട്ടിച്ചിരിക്കാന്‍ പ്രേക്ഷരെ സഹായിക്കുന്ന ഒരു നവ്യാനുഭവം ! സന്തോഷ്ജി യുടെ പടം കാണാന്‍ വിമര്‍ശകര്‍ അടക്കം ആള് ഇടിച്ചു കയറും എന്നതിന് വലിയ കാരണം എന്ത് ഇരിക്കുന്നു ? ....മുന്‍പ് ആകാശ് ദൂത് കണ്ടു പുറത്തിറങ്ങുന്നവര്‍ക്ക് കണ്ണീര്‍ തുടക്കാന്‍ തൂവല കൊടുത്തിരുന്നു , ഈ പടത്തിനു പക്ഷെ ചിരിച്ചു ചിരിച്ചു ശ്വാസം കിട്ടാതയായവരെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പ്രത്യക സംവിധാനം ഒരുക്കേണ്ടി വരും എന്ന് മാത്രം ..!